
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബ്രിട്ടീഷ് അംബാസഡറെ ഇറാന് അറസ്റ്റ് ചെയ്തു. ഇറാനിലെ ബ്രിട്ടീഷ് അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.

യുക്രെയ്ന് വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് തെഹ്റാനില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് അറസ്റ്റ് ചെയ്തതെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
