സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കണ്ട: ഐ.എ.എസ്‌കാരുടെ സമരത്തെ തള്ളി വിജിലന്‍സിനെ പിന്തുണച്ച് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കണ്ട: ഐ.എ.എസ്‌കാരുടെ സമരത്തെ തള്ളി വിജിലന്‍സിനെ പിന്തുണച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനെ ന്യായീകരിക്കാനാവില്ലെന്നും ലഭിച്ച പരാതി ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘സര്‍ക്കാരിനെ ഏതെങ്കിലും രീതിയില്‍ സമ്മര്‍ദത്തിലാക്കാനാണ് തീരുമാനമെങ്കില്‍ അത് നടക്കില്ല. കേരളത്തില്‍ ആദ്യമായല്ല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത്.

ഇക്കാര്യത്തില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് വികാരമുണ്ടാവുന്നത് സ്വാഭാവികം. ഭരണസിരാ കേന്ദ്രത്തിന്റെ പ്രധാനികള്‍ തന്നെ സമരം നടത്തുന്നത് ശരിയായ നടപടിയല്ല , ഇത് ന്യായീകരിക്കാന്‍ പറ്റുന്നതല്ല’ എന്നും ഐ.എ.എസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി അറിയിച്ചു. വിജിലന്‍സ് അന്വേഷിച്ച് വച്ച ഒരു കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാരിനു പറ്റില്ല. കൂട്ട അവധിയെടുത്ത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുമായി രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares