സംസ്ഥാന സ്‌കൂള്‍ കായികമേള തുടങ്ങി; ആദ്യ സ്വര്‍ണം പാലക്കാടിന്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കായികമേള തുടങ്ങി; ആദ്യ സ്വര്‍ണം പാലക്കാടിന്

പാല: 61 ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം കോതമംഗലം മാര്‍ ബോസിലിലെ അനുമോള്‍ തമ്പി മേളയിലെ രണ്ടാം സ്വര്‍ണ്ണം നേടി. മൂന്നാം സ്വര്‍ണം ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാന്‍ നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി സ്‌കൂളിന്റെ പി. ചാന്ദിനി സ്വര്‍ണം നേടി. മേളയുടെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് പാലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ ഏഴുമണിക്കാണ് മേള ആരംഭിച്ചത്. കാല്‍നൂറ്റാണ്ടിന് ശേഷമാണ് പാല കൗമാര കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. തിങ്കളാഴ്ചയാണ് മേളയുടെ സമാപനം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍ പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മല്‍സരങ്ങള്‍. മേളയില്‍ പാലക്കാടാണ് നിലവിലെ ചാമ്പ്യന്മാര്‍. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിനാണ് ചാമ്പ്യന്‍ പട്ടം.

 

0Shares