
കാസര്‍കോട്: രജതജൂബിലി ആഘോഷിക്കുന്ന എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസര്‍കോട്, ഒരു വര്‍ഷം നീളുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ വ്യാകരണ നിയമങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കാനുള്ള ദൌത്യങ്ങള്ക്കാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. ലൈഫ് മിഷന് പദ്ധതി, സൗജന്യ വൈദ്യുതീകരണം, ശുചീകരണ യജ്ഞം, ബോധവത്ക്കരണം, ടെക്നിക്കല്‍ ഫെസ്റ്റിവല്‍, പോസ്റ്റര്‍ രചന, ആശയാവതരണം, ഷോര്‍ട്ട് ഫിലിം എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുമായി ചേര്‍ന്ന് ഭവന രഹിതരായ ആളുകള്‍ക്ക് ഭവനം നല്കുന്ന പദ്ധതിയില്‍ മൂന്നുലക്ഷം രൂപയുടെ വീടിന്റെ രൂപകല്പനയും സാങ്കേതിക സഹായവും ചെയ്യുന്നതിനൊപ്പം കോളേജ് എന്‍.എസ്.എസ്.വാളണ്ടിയര്‍മാരുടെ സേവനത്താല്‍ നിര്‍മ്മാണത്തില്‍ പങ്കാളികള്‍ ആകുകയും ചെയ്യും. ജില്ലയിലെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനായി പങ്കുവഹിക്കും. ഊര്‍ജ്ജ- പ്രകൃതി സംരക്ഷണത്തിനായും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിനും സമൂഹത്തില്‍ ബോധവത്ക്കരണം നടത്തുന്നതിനായി തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും പ്രവണതകളും പരിചയപ്പെടുത്തുന്ന ടെക്നിക്കല്‍ ഫെസ്റ്റിവല്‍, കണ്ണൂര്‍ – കാസര്‍കോട് ജില്ലകളിലെ പൊതുവായനശാലകളെ സാങ്കേതികവത്ക്കരിക്കാന് ഉതകുന്ന പരിശീലന ശില്പശാല ലൈബ്രേരിയന്മാര്ക്കായി ഒരുക്കപ്പെടും. പൂര്‍വവിദ്യാര്‍ത്ഥികളെ ഒരുമിച്ചുകൂട്ടുകയും ആദരിക്കുകയും ചെയ്യും. ഡോ. അബൂബക്കര്‍ കടയങ്കല്‍, ഡോ. വിനോദ് ജോര്‍ജ്, ഡോ. പ്രവീണ്‍ കോടോത്ത്, മുജീബ് റഹ് മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
