കൊല്ലം: ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ ട്രെയിനുകളേയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം മണിക്കൂറുകളാണ് വൈകിയോടുന്നത്. ഈ ട്രെയിനുകള്‍ വൈകിയത് കേരളത്തിലെ മറ്റു ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം മംഗലാപുരം – മാവേലി എക്‌സ്പ്രസും മലബാര്‍ എക്‌സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് (16347) ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകിയോടുന്നത്.
ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ – മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 1.20 മണിക്കൂറും, തിരുവനന്തപുരം – ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം – പാലക്കാട് അമൃത എക്‌സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപത്തും കുളങ്ങര കല്ലുംമൂടിനു സമീപത്തുമാണ് മരം വീണത്. രാത്രി എട്ടോടെ പെയ്ത ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റിലാണ് മരങ്ങള്‍ നിലംപൊത്തിയത്. മയ്യനാട് ചന്ദ്ര പ്രസിന് സമീപം സ്വകാര്യ പുരയിടത്തില്‍ വലിയ ആഞ്ഞിലിമരമാണ് ആദ്യം വീണത്. റെയില്‍പ്പാതയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈന്‍ പൊട്ടിവീണതോടെ കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(29.05.2018)
ഇന്നത്തെ ചോദ്യം
10. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരനായിക ആര്?
A) സുഗതകുമാരി
B) ലീലാകുമാരിയമ്മ
C) മയിലമ്മ
D) ദയാബായി
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (28.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ശ്രീകുമാരന്‍ തമ്പി
വിജയി: നൗഷാദ്, പെര്‍ള.