കണ്ണൂര്‍: നടി സനുഷ മരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണം. ഇന്നലെ മുതലാണ് ചില വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് വ്യാജ പ്രചാര
ണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് സനുഷ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം നാട്ടില്‍ മടങ്ങിയെത്തിയത്. തുടര്‍ന്നാണ് നിങ്ങള്‍ക്ക് യാത്രയില്‍ വല്ല അപകടവും പറ്റിയോ എന്ന് ചോദിച്ച് സനുഷയ്ക്ക് ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്ന കാര്യം മനസിലായത്.

പിന്നീട് ഇത് ഇന്ന് രാവിലെയും ആവര്‍ത്തിച്ചു. ഇത്തരത്തിലുള്ള ദുഷ് പ്രചാരണങ്ങള്‍ അത്യന്തം ദുഖകരമാണെന്നും അതിനെതിരെ നിശ്ശബ്ദരായി ഇരിക്കുന്നത് ശരിയല്ലെന്നും എന്തായാലും ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും സനുഷയുടെ പിതാവ് സന്തോഷ് പറഞ്ഞു.