കാസര്‍കോട്: ജി.എസ്.ടി നിയമം വകുപ്പ് 51 പ്രകാരം സര്‍ക്കാരോ, പ്രാദേശിക അധികാരികളോ, സര്‍ക്കാര്‍ സ്ഥാപനങ്ങളോ കരാര്‍ പ്രകാരം സപ്ലയര്‍ക്ക് 2.5 ലക്ഷം രൂപയില്‍ അധികം നല്‍കുന്ന സാഹചര്യത്തിലാണ് ടി.ഡി.എസ് കട്ട് ചെയ്യല്‍ ബാധകമാകുന്നത്. 2018 ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിര്‍ബന്ധമായിരിക്കുന്നത് കരാറുകാരന് പണം നല്‍കുമ്പോള്‍ അതില്‍ നിന്നും 1 % എസ്.ജി.എസ്. ടി യും 1 % സി.ജി.എസ്.ടി യും ചേര്‍ത്ത് 2% ജി.എസ്.ടി – ടി.ഡി.എസ് ആയി പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്. ഇങ്ങനെ കട്ടുചെയ്യുന്ന രൂപ കരാറുകാരന് ഇന്‍പുട്ടായി ലഭിക്കുന്നതാണ്. കരാറുകാരന്‍ ടാക്‌സ് അടക്കുന്ന സമയത്ത് ഈ 2% കഴിച്ച് ബാക്കി 10% അടച്ചാല്‍ മതിയാകും.
ജി.എസ്.ടി- ടി.ഡി.എസിന് ഇന്‍കം ടാക്‌സ് ടി.ഡി.എസ് – മായി യാതൊരു ബന്ധവുമില്ല, അത് വേറെത്തന്നെ ആണ്. അത് വേറെ കട്ട് ചെയ്യുകയും ചെയ്യും. ടി.സി.എസ് – ജി.എസ്.ടി നിയമപ്രകാരം ഇ- കോമേഴ്സ് ഓപ്പറേറ്റര്‍ അതായത് സാധനങ്ങളോ സേവനങ്ങളോ ഓണ്‍ലൈന്‍ ആയി വില്‍ക്കുന്ന കമ്പനികള്‍ അവര്‍ മുഖാന്തിരം വില്‍ക്കുന്ന സപ്ലയറില്‍ നിന്നും പേയ്‌മെന്റ്് കൊടുക്കുന്ന സമയത്ത് 1% ടി.സി.എസ് പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്.
2018 ഒക്ടോബര്‍ ഒന്ന് മുതലാണ് ഇത് നിര്‍ബന്ധമായിരിക്കുന്നത്. ഇങ്ങനെ പിടിച്ചെടുക്കുന്നത് സപ്ലയര്‍ക്ക് ഇന്‍പുട്ട് ആയി കിട്ടുന്നതാണ്. സപ്ലയര്‍ ടാക്‌സ് അടക്കുന്ന സമയത്ത് ഈ ഒരു ശതമാനം കഴിച്ച് ബാക്കി അടച്ചാല്‍ മതിയാകും. നികുതി ഒഴിവുള്ള സപ്ലൈകള്‍ക്ക് മേല്‍ ടി.സി.എസ്. പിടിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബി.ആര്‍.ക്യൂ അസോസിയേറ്റ്‌സ്, കറന്തക്കാട്, കാസര്‍കോട്- 04994 225896, 9633181898.
എന്താണ് ജി.എസ്.ടി, ടി.ഡി.എസ് ആന്‍ഡ് ടി.സി.എസ്? ഇത് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും എങ്ങനെ ബാധകമാകും?