വളളം മറിഞ്ഞു മരിച്ച മാധ്യമപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍

  • Post category:news
  • Reading time:1 min read
You are currently viewing വളളം മറിഞ്ഞു മരിച്ച മാധ്യമപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍

കോട്ടയം: വെളളപ്പൊക്ക ദുരന്തം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെ വളളം മറിഞ്ഞു മരിച്ച മാധ്യമപ്രവര്‍ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഏറെ വേദനയോടെയാണ് സംഭവമറിഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പൂഴിക്കോല്‍ കൊച്ചിന്റെ മകന്‍ കെ.കെ.സജിയാണ് മരിച്ചത്. തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്റെ മൃതദേഹം ഉച്ചയോടെയാണ് ലഭിച്ചത്. കടുത്തുരുത്തി കരിയാറിനടുത്ത് എഴുമാതുരുത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. തുഴഞ്ഞയാള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.

0Shares