ലോ അക്കാദമി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് തുറക്കില്ല.

  • Post category:news
  • Reading time:1 min read
You are currently viewing ലോ അക്കാദമി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് തുറക്കില്ല.

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം നടക്കുന്ന പേരൂര്‍ക്കട ലോ അക്കാദമി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. തിങ്കളാഴ്ച കോളേജ് തുറക്കുമെന്നാണ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍, കോളേജ് തുറന്നാല്‍ സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് അടച്ചിടാന്‍ തീരുമാനിച്ചത്.

0Shares