രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന് ദില്ലിയില്‍

ന്യൂഡല്‍ഹി: പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗം ഇന്ന്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംഘടനാ വിഷയങ്ങള്‍ക്ക് പുറമെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് യോഗത്തില്‍ മുഖ്യം. സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവര്‍ക്ക് പുറമെ പിസിസി അധ്യക്ഷന്‍മാര്‍, സംസ്ഥാന പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി അധികാരത്തിലേറിയ ശേഷം ചേരുന്ന ആദ്യ യോഗമാണിത്. മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍.അതിനാല്‍ പാര്‍ട്ടി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തലുമാകും യോഗത്തില്‍ ഉണ്ടാവുക. സമിതി അംഗങ്ങളായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, സ്ഥിരം ക്ഷണിതാവായ പിസി ചാക്കോ എന്നിവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. സംസ്ഥാനത്ത നേതാക്കല്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ അറിയിക്കും. വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ സഖ്യ സാധ്യതകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും വിശദീകരിക്കും. യോഗം, ദിവസം മുഴുവന്‍ നീണ്ട് നിന്നേക്കും. കേരള നേതാക്കള്‍ രാഹുലുമായും മുതിര്‍ന്ന നേതാക്കളുമായും കെപിസിസി അധ്യക്ഷനിയമനം സംബന്ധിച്ച ചര്‍ച്ചയും നടത്തിയേക്കും.

0Shares