
മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് പോസ്റ്ററിലെ ആരോപണം. പുന്നപ്ര സമരഭൂമി വാർഡിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

ജി. സുധാകരന്‍റെ പേര് എടുത്തു പറഞ്ഞാണ് വിമർശമം. ‘രക്ഷസാക്ഷികൾ പൊറുക്കില്ലെടോ, വർഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്റർ വിവാദമായതോടെ സി.പി.ഐ.എം പ്രവർത്തകർ അവ നീക്കി.
