
രാകേഷ് എന്ന് പേരുള്ള യുവാവിന്‍റെ വിവാഹത്തില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് കാസര്‍കോട് കളക്ടര്‍ ഡോ.ഡി സജിത് ബാബു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറല്‍ ആകുകയാണ്. ജില്ല നേരിടുന്ന ചില സാമുഹീക പ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കൂടി ഉദ്ദേശിച്ചാണ് വിവാഹത്തിൽ പങ്കെടുക്കാൻ കളക്ടര്‍ തീരുമാനിച്ചത്. കാരണം, രാകേഷ് വിവാഹം കഴിക്കുന്നത് ഭർത്താവ് മരിച്ച 7 വയസ് ഉള്ള പെണ്കുട്ടിയുള്ള യുവതിയെ ആണ്.

കാസര്‍കോട് ജില്ലയിൽ ഭർത്താവ് ഉപേക്ഷിച്ചതോ ഭർത്താവ് മരിച്ചവരോ ആയ അരലക്ഷത്തോളം സ്ത്രീകളുണ്ട്. ആകെ 46488 സ്ത്രീകൾ ഇതിൽ കൂടുതൽ കാസര്‍കോട് നഗരസഭാ പരിധിയിലാണ് 6553 സ്ത്രീകൾ, കുറവ് മീഞ്ച പഞ്ചായത്തിലാണ് 73 സ്ത്രീകൾ വിധവകളും വിവാഹമോചിതരും സമൂഹത്തിൽനിന്ന് ഉൾവലിയുന്നതാണ് സമൂഹത്തിലെ പതിവുകാഴ്ച. സജിത് ബാബു പറയുന്നു.
‘രാകേഷ് ഒരു ഓട്ടോ ഡ്രൈവറാണ് തന്‍റെ ജോലി കൊണ്ട് ഈ കുടുംബത്തെ പോറ്റാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉള്ള യുവാവ്. യാദൃശ്ചികമായി ആണെങ്കിലും ഈ കല്യാണത്തിൽ പങ്കെടുത്തപ്പോൾ അത് സമൂഹത്തെ അറിയിക്കണം എന്ന് തോന്നി പലർക്കും രാകേഷ് ഒരു പ്രചോദനം ആവട്ടെ’- കളക്ടര്‍ എഴുതുന്നു.
https://www.facebook.com/KasaragodCollector/posts/907274902985736?__xts__[0]=68.ARCMC1QSVDBd8kWb1Fkc93kYsCjn6lQ1BrCkHPOR_YszsArslVhX-cpvSDUgXwzS-WgYY-sQc9EvaYF0DxnBCyTZrErB2jWl3vqdRUXckvzwYJakEF74S5gBG79b9SM2QtQ0K5ZKqWIjh7h5xubVIT12Ip1xdxTaE6iV-7aGgA4cwzTOhQFx0xKRlUY39bc2b1kZWFMUB-OxwPPudEBWWBkrvAlNI7xVsN6sejGFQkJMpd2362Sy5Tu6DuD0mhjk0C9Tc6poJvSMMF5_BtrH-Nbfo1ifpq-UchhnU3s1PYeAsEpSivUQRMvIeSL7hTikXtcPOjbgEXpXZPgpmWORoMw&__tn__=-R
