യോഗാ ചികിത്സ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി

  • Post category:local news
  • Reading time:1 min read
You are currently viewing യോഗാ ചികിത്സ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി

കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ കിണാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച 200 കിടക്കകളോട് കൂടിയ യോഗാ പ്രകൃതി ചികിത്സ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. 87 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കുക മാത്രമാണ് ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മന്ത്രാലയത്തിന് ഭൂമി കൈമാറിയാല്‍ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. കേന്ദ്ര പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിമൂഖതയാണ് ഭൂമി വിട്ട് നല്‍കാന്‍ തയാറാകത്തതിന് പിന്നിലെന്ന് ശ്രീകാന്ത് ആരോപിച്ചു. മോദി സര്‍ക്കാറിനോട് കാണിക്കുന്ന നിഷേധാത്മക സമീപനം ഇക്കാര്യത്തില്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പദ്ധതി നടപ്പാക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

0Shares