യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകം; പിടിയിലായത് 5 സി.പി.ഐ അനുഭാവികൾ; രാഷ്ട്രീയ കൊല അല്ലെന്ന് പോലീസ്; മണ്ണാർക്കാട് ലീഗ് ഹര്‍ത്താലചരിക്കുകയാണ്

  • Post category:news
  • Reading time:1 min read
You are currently viewing യൂത്ത് ലീഗ് പ്രവർത്തകൻ്റെ കൊലപാതകം; പിടിയിലായത് 5 സി.പി.ഐ അനുഭാവികൾ; രാഷ്ട്രീയ കൊല അല്ലെന്ന് പോലീസ്; മണ്ണാർക്കാട് ലീഗ് ഹര്‍ത്താലചരിക്കുകയാണ്

പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച മരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22)ണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മ​ണ്ണാ​ര്‍​ക്കാ​ട്ടെ സ​ഫീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യി​ല്‍ ക​യ​റി വൈ​കി​ട്ട് ഒന്‍പതോടെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഇ​യാ​ളെ കു​ത്തു​ക​യാ​യി​രു​ന്നു. മു​സ്ലിം ലീ​ഗ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സി​റാ​ജി​ന്‍റെ മ​ക​നാ​ണ് സ​ഫീ​ര്‍. കൊ​ല​പാ​ത​ക​ത്തെ തു​ട​ര്‍​ന്ന് മണ്ണാര്‍ക്കാട് ലീഗ് ഹര്‍ത്താലചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സി.പി.ഐ അനുഭാവികളാണ്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ-മുസ്ലിം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. അതേസമയം, അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ക്ക് ഗൂണ്ടാബന്ധമുള്ളതായാണ് വിവരം.

0Shares