യുവാവ് വിവാഹമോചനം ചെയ്ത ഭാര്യയോട് പ്രതികാരം തീര്‍ത്ത് ഇങ്ങനെ; അമൂല്യ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.

  • Post category:news
  • Reading time:1 min read
You are currently viewing യുവാവ് വിവാഹമോചനം ചെയ്ത ഭാര്യയോട് പ്രതികാരം തീര്‍ത്ത് ഇങ്ങനെ; അമൂല്യ വിഗ്രഹങ്ങള്‍ മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍.

ഡല്‍ഹി: വിവാഹമോചനം നേടിയ ഭാര്യയോടുള്ള പ്രതികാരം തീര്‍ക്കാനായി ഭാര്യയുടെ കുടുംബത്തിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. അരുണാചല്‍പ്രദേശിലെ തവാങ്ങിലെ ഒരു ബുദ്ധ സന്ന്യാസി മഠത്തിലെ ലാമ തലവന്റെ വീട്ടില്‍ നിന്നാണ് 900 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ ബുദ്ധ സന്ന്യാസിയായ പാമ ലിംഗ്പയുടെ പ്രതിമയാണ് ടിബറ്റന്‍ വംശജനായ സുന്‍ഡ്യൂവും ഗവാങ് പങ്കാളിയായ ലൊബ്‌സാങ് എന്ന യുവതിയും കൂടി മോഷ്ടിച്ചത്.

ലാമ തലവന്റെ മുന്‍ മരുമകനാണ് സുന്‍ഡ്യൂവ്. ഡല്‍ഹിയിലെ മജ്‌നു കാ തില്ലയില്‍ വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ടിബറ്റുകാര്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ വിഗ്രഹങ്ങള്‍. ലാമ തലവന്മാരുടെ വീടുകളില്‍ സൂക്ഷിക്കുന്നതും വിശേഷാവസരങ്ങളില്‍ മാത്രം പുറത്തെടുക്കുന്നതുമാണ് ഇവ.

0Shares