യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ എനിക്ക് ദൈവമായി കാണാന്‍ സാധിക്കില്ല ; നടന്‍ പ്രകാശ് രാജ്

  • Post category:news
  • Reading time:1 min read
You are currently viewing യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ എനിക്ക് ദൈവമായി കാണാന്‍ സാധിക്കില്ല ; നടന്‍ പ്രകാശ് രാജ്

ഷാര്‍ജ: അയ്യപ്പനെ ദൈവമായി കാണാന്‍ കഴിയില്ലെന്ന് തമിഴ് നടന്‍ പ്രകാശ് രാജ്. ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രകാശ് രാജ് അയ്യപ്പ ദര്‍ശനത്തെ കുറിച്ച് പരാമര്‍ശിച്ചത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കേയാണ് താരത്തിന്റെ ഈ പ്രസ്താവന.ശബരിമലയില്‍ തനിക്ക് ആരാധന നടത്താന്‍ ആഗ്രഹമില്ല. യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ കാണാന്‍ തനിക്കും ആഗ്രഹമില്ലെന്ന് പ്രകാശ് രാജ് അറിയിച്ചു. മാത്രമല്ല എല്ലാവരും ഒരു സ്ത്രീയില്‍ നിന്നും ഉണ്ടായതാണെന്നും അപ്പോള്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാന്‍ കഴിയാത്ത ദൈവത്തെ ദൈവമായി കാണാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

0Shares