കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന യു.ഡി.എഫ്. ഉത്തരമേഖലാ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കാസര്‍കോട്ട് നടക്കും.കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസ്സനാണ് ജാഥ നയിക്കുന്നത്.

മുനിസിപ്പല്‍ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്യു.ഡി.എഫ് നിയമ സഭാ കക്ഷി ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇന്നും നാളെയും കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ ബുധനാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.
