
ചെന്നൈ: സിനിമയില്‍ നിറഞ്ഞ് നില്ക്കണമെങ്കില് നടികള്‍ക്ക് കിടക്കകള്‍ പങ്കിട്ടേ പറ്റു, മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു പറയുമ്പോള്‍ അവര്‍ക്കൊപ്പം കിടന്നവരെ എന്തു വിളിക്കണം, മലയാള സിനിമയില്‍ നിന്ന് തന്നെ പലതവണ ഒഴിവാക്കിയിട്ടുണ്ടെന്നും നടി പത്മപ്രിയ. പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. ഒരു കാര്യം ചോദിക്കട്ടേ, അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്? പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്മാര് കരുതരുത്, പുതിയ ജനറേഷന് അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ല പത്മപ്രിയ പറയുന്നു. എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ? പത്മപ്രിയ പറയുന്നു.

മലയാള സിനിമയിലെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിര്‍ഭാഗ്യമല്ലാതെ എന്തുപറയാന്‍ എന്നാണ് പത്മപ്രിയ പ്രതികരിച്ചത്. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത് പത്മപ്രിയ പറയുന്നു. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നു. പത്മപ്രിയ പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പദ്മപ്രിയ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.
