മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ഡോക്ടറുടെ മര്‍ദനം; കാരണം കേട്ടാല്‍ അല്‍ഭുതപ്പെടും

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ഡോക്ടറുടെ മര്‍ദനം; കാരണം കേട്ടാല്‍ അല്‍ഭുതപ്പെടും

ന്യൂഡല്‍ഹി: മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി ആശുപത്രിയില്‍ എത്തിയ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചെന്ന് പരാതി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് മര്‍ദനമെന്ന് പറയുന്നു. 22 വയസുകാരിയായ ബുള്‍ബുള്‍ അറൂറെക്കിനെയാണ് ഡോക്ടര്‍ ഉപദ്രവിച്ചത്. ഡോ.ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ യുവതിയുടെ കുടുംബാംഗങ്ങളാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബുള്‍ബുളിനെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍ തള്ളുകയായിരുന്നു. ഉടന്‍തന്നെ അവരെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി പ്രസവവേദനയില്‍ കരഞ്ഞ ബുള്‍ബുളിനെ ഒരു ഡോക്ടര്‍ ചീത്ത പറയുകയും തുടയില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ബുള്‍ബുള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. വിവരം തിരക്കാന്‍ ഭര്‍ത്തൃമാതാവ് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനെയും വേണ്ടത്ര പരിചരണമില്ലാതെ കിടത്തിയിരിക്കുന്നത് കണ്ടത്. അപ്പോഴാണ് അവള്‍ തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതെന്ന് ഭര്‍ത്തൃപിതാവ് പ്രകാശ് അറോറ പറഞ്ഞു. ബന്ധുക്കള്‍ ഉടന്‍തന്നെ മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചത് ആശുപത്രി അധികൃതരെ രോഷാകുലരാക്കിയെന്നും ഞായറാഴ്ച്ച രാവിലെ വരെ ബുള്‍ബുളിനെ കാണാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ഇതുസംബന്ധിച്ച് തങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുശീല്‍ കുമാര്‍ പ്രതികരിച്ചു. പരാതിയില്‍ സത്യം ഉണ്ടെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares