മുഖ്യമന്ത്രിയുടെ പെരുമാറ്റം ഏകാധിപതിയെ പോലെ: സിപിഐ സംസ്ഥാന കൗണ്‍സില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ പെരുമാറ്റം ഏകാധിപതിയെ പോലെ: സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പെറുമാറുന്നുവെന്നും ഇത് തിരുത്താന്‍ അദ്ദേഹം തയ്യാറാവണമെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതുകൊണ്ട് തന്നെ കടുംപിടുത്തങ്ങളും ദുശ്ശാഠ്യങ്ങളും സി.പി.ഐ അവലംബിക്കാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

സിങ്കൂരിലും ടാറ്റയ്ക്ക് വേണ്ടി നിലകൊണ്ടത് ആരാണെന്ന് നമുക്കറിയാമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മൂന്നാറില്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കാനം ആവശ്യപ്പെട്ടു. ഇടതു മുന്നണിക്കോ സര്‍ക്കാറിനോ സംഭവിക്കുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താന്‍ സിപിഐ ക്കും ബാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

0Shares