തിരുവനന്തപുരം: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കൂട്ടുന്ന വിലയായ 4 രൂപയില്‍ നിന്ന് 3.35 രൂപ കര്‍ഷകര്‍ക്കായിരിക്കും ലഭ്യമാവുക.

ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഇന്നു ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിലുണ്ടാകുമെന്നാണ് സൂചന. രൂക്ഷമായ പാല്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധന എന്ന തീരുമാനവുമായി ബോര്‍ഡ് മുന്നോട്ട് പോയത്.