മാംഗ്ലൂർ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്നു: യൂത്ത് ലീഗ്

  • Post category:news
  • Reading time:1 min read
You are currently viewing മാംഗ്ലൂർ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്നു: യൂത്ത് ലീഗ്

കാസർകോട്: മാംഗ്ലൂർ എയർപോർട്ടിൽ യാത്രക്കാരെ നഗ്നരാക്കി പീഡിപ്പിച്ചത് കടുത്ത മനുഷ്യവകാശ ലംഘന മാണെന്നും, തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് യാത്രക്കാരോട് പെരുമാറുന്നതെന്നും കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. അടുത്ത കാലത്തായി മലയാളികളെ നിരന്തര മായി പീഡിപ്പിക്കുന്നത് തുടർക്കഥയാവുകയാണ്.

പാസ്പോർട്ട് താളുകൾ കീറിക്കളഞ്ഞും,നികുതിയടച്ച് കൊണ്ടു വരുന്ന സാധനങ്ങൾ അപഹരി ച്ചും അഴിഞ്ഞാടുന്ന ജീവനക്കാർ മൂലം മംഗലാപുരം എയർപോർട്ട് യാത്രക്കാർക്ക് ഭീതിപ്പെടുത്തുന്ന ഓർമ്മകളാണ് എന്നും താന്തോന്നിത്തം കാട്ടി കുപ്രസിദ്ധി നേടിയവരാണ് ഇവിടത്തെഉദ്യോഗസ്ഥർ എന്നും യൂത്ത് ലീഗ് ആരോപിച്ചു.

യാത്രക്കാരോട് മോശ മായി പെരുമാറൽ ജീവ ചര്യയാക്കിയ ജീവനക്കാർക്കെതിരെ കേസെടുത്ത് സർവ്വീസിൽ നിന്ന് പിരിച്ച് വിട്ട് എയർ പോർട്ടിന്റ വിശ്വാസം വീണ്ടെടുക്കാൻ അധിക്യതർ തയ്യാറാകണമെന്ന് കാസർകോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സഹീർ ആസിഫും ജനറൽ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗറും
ആവശ്യപ്പെട്ടു.

0Shares