
മദ്യപിച്ച് എത്തിയ ഭർത്താവുമായുള്ള തർക്കത്തിനൊടുവില്‍ ഭാര്യ ഭർത്താവിന്‍റെ ലിംഗം മുറിച്ചു. ഹൈദരാബാദിലായിരുന്നു സംഭവം. പ്രസ്തുത സംഭവത്തില്‍ സന്തോഷി (24)എന്ന യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഭര്‍ത്താവായ ഷേർ സിങ് എന്ന യുവാവിന്‍റെ ലിംഗാണ് സന്തോഷി മുറിച്ചെടുത്തത്. ഷേർ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവില്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. ഈ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.

രാജസ്ഥാൻസ്വദേശികളായ ഈ ദമ്പതികൾ പത്ത് ദിവസം മുമ്പാണ് ഹൈദരാബാദിൽ എത്തിയത്. അവിടെ എൽബി നഗറിലെ മാർബിൾ ഫാക്ടറിയിൽ ഷേർ സിങിന് ജോലി ലഭിച്ചിരുന്നു. ബഹളം കേട്ട് അയൽവാസി നൽകിയ വിവരപ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. ഷേർ സിങിന്‍റെ പരാതിപ്രകാരമാണ് സന്തോഷിക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
