കൊടുവള്ളി(കോഴിക്കോട്): മദ്യം നല്കി വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവുമായി പിണങ്ങി ഒറ്റക്ക് കഴിഞ്ഞ യുവതിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറംഗ സംഘമാണ് ഒരു കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചതെന്നാണ് യുവതി കൊടുവള്ളി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ ജനുവരി മുപ്പതിനാണ് സംഭവം. ഈ മാസം 24 ന് ചൊവ്വാഴ്ച വൈകീട്ടാണ് യുവതി കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത പോലീസ് ഇവരെ ബുധനാഴ്ച മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
മദ്യം നല്കിയ ശേഷം വീട്ടമ്മയെ കടയുടെ മുകളിലെത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് കൊടുവള്ളിയിൽ നടന്ന സംഭവം ഇങ്ങനെ