
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യര്‍ക്കും കേരള പോലീസിനുമെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ് എം.എല്‍.എ വീണ്ടും. ദിലീപിനെ മനഃപൂര്‍വ്വം കുടുക്കിയിതാണെന്നും മഞ്ജു വാര്യര്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നും പി.സി ജോര്‍ജ് പറയുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരേയും പരാമാര്‍ശങ്ങള്‍ ജോര്‍ജ് നടത്തുന്നു. പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്ന നടി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതൊക്കെ അവര്‍ ലാഭം ആക്കുകയാണെന്നും മനോരമ ഓണ്‍ലൈനില്‍ അനുവദിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു.
ദൈവം സാക്ഷിയാക്കി പറയാം ദിലീപുമായി തനിക്ക് യാതൊരുവിധ ബന്ധവും ഇല്ല. 85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അതില്‍ എനിക്ക് സങ്കടമുണ്ട്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കിവിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റിവച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീം കോടതിയിലെ വക്കീലിനെ വീട്ടില്‍ വരുത്തി സംസാരിച്ചു എല്ലാം ക്രമീകരിച്ചിരുന്നു. ദിലീപിനോട് പോലും ഞാന്‍ പറഞ്ഞിട്ടില്ല. അതുപോലെ മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരിപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ ആയിരുന്നു. പക്ഷേ വേര്‍പിരിഞ്ഞ ശേഷം മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നുവെന്ന് പി.സി ജോര്‍ജ് ചോദിക്കുന്നു.
സിനിമാ നടിയെ ഡല്‍ഹിയില്‍ കൊല ചെയ്യപ്പെട്ട നിര്‍ഭയേക്കാള്‍ ഭീകരമായി പീഡിപ്പിച്ചു എന്ന്. എന്ത് മര്യാദകേടാണ് പറയുന്നത്. പൊലീസ് കൊടുത്ത ഈ കേസ് ട്രയല്‍ കോടതിയിലേക്ക് വരുമ്പോള്‍ നിര്‍ഭയേക്കാള്‍ ക്രൂരമായി എങ്ങനെയാണ് പീഡിപ്പിച്ചെതെന്നതിന് ഉത്തരം പറയേണ്ടി വരും. അങ്ങനെ വരുമ്പോള്‍ ഈ സുനി ഉള്‍പ്പെടെ രക്ഷപ്പെടും. സുനിയെപ്പോലും രക്ഷപെടുത്താന്‍ വേണ്ടി പോലീസ് നടത്തുന്ന കള്ളക്കളിയാണെന്നാണ് എനിക്ക് തോന്നുന്നത്. നാല് വര്‍ഷം മുമ്പ് സുനിക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്നാണ് പറയുന്നത്.
ദൈവത്തെ സാക്ഷിനിറുത്തി എന്റെ രണ്ടു മക്കളെ വച്ച് സത്യം ചെയ്യുന്നു ദിലീപുമായി എനിക്ക് ഒരു ബന്ധവുമില്ല. 85 ദിവസത്തിനുശേഷമാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. അതില്‍ എനിക്ക് സങ്കടമുണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പായെ കാണണമെന്നും സംസാരിക്കണമെന്നും പറയുന്നു. ഞാന്‍ പറഞ്ഞു എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അത് കിട്ടി.
ജാമ്യം ലഭിച്ച അന്നു രാത്രി രണ്ടുമണിയായപ്പോള്‍ നാദിര്‍ഷ ഫോണില്‍ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ഒരാളാണ് നാദിര്‍ഷ. കാരണം ജോസഫും ഞാനും പാര്‍ട്ടിയില്‍ ഉള്ള സമയത്ത് നാദിര്‍ഷ ജോസഫിന്റെ സുഹൃത്തായിരുന്നു. ജോസഫും കലാകാരനായിരുന്നല്ലോ. നാദിര്‍ഷ നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്ന് നാദിര്‍ഷ പറഞ്ഞു. എങ്കില്‍ കൊടുത്തോളൂ എന്ന് ഞാന്‍ പറഞ്ഞു ദിലീപിനോട് സംസാരിച്ചു. ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് ദുഃഖത്തോടു കൂടി പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഃഖവും വേണ്ട ഇതെല്ലാം ദൈവഹിതമാണെന്ന് മനസിലാക്കുക.
വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതിവച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. ഒരു ദുഃഖവും വേണ്ട സന്തോഷത്തോടെ ഇരട്ടി ശക്തിയോടെ കലാരംഗത്തേക്ക് വരിക നിരാശനാകാതിരിക്കുക ഇതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു. തീര്‍ച്ചയായും കലാരംഗത്ത് 100 ശതമാനവും ശരി ചെയ്ത്‌പോകും എന്ന് ദിലീപ് പറഞ്ഞു..
എക്സിബിറ്റേഴ്സ് അസ്സോസ്സിയേഷന്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് റൂറല്‍ എസ്പി ഉള്‍പ്പെടെ ഉള്ളവരാണ് ചോദ്യം ചെയ്തത്. സംഘത്തിലെ ഒരു ഐ.ജിക്ക് അക്കാര്യത്തില്‍ യോജിപ്പില്ലായിരുന്നു. ഈ വിയോജിപ്പ് ഐ.ജി, സെന്‍കുമാറിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണ് 13 മണിക്കൂറിന് ശേഷം ദിലീപിനെ വിട്ടയച്ചതെന്നും പി.സി ജോര്‍ജ് പറയുന്നു. പിറ്റേന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തെരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ട് സെന്‍കുമാര്‍ ഇടപെട്ട് അറസ്റ്റ് ഒഴിവാക്കി. ഇപ്പോള്‍ ദിലീപിന് എതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എ.ഡി.ജി.പി സന്ധ്യയാണ് എന്നും പി.സി ജോര്‍ജ് പറയുന്നു. സന്ധ്യയും മഞ്ജുവും തമ്മില്‍ അഭേദ്യമായ അവിഹിത ബന്ധം ഉണ്ട്. ഇവര്‍ മാത്രമല്ല സിനിമയില്‍ അമിതമായ ഭ്രാന്തുള്ള രാഷ്ട്രീയക്കാരന്റെ മകനും ഈ കച്ചവടത്തില്‍ പങ്കുണ്ടെന്ന് പി.സി പറയുന്നു.
