മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് സമര്‍പ്പിക്കണം

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ ചെലവ് സമര്‍പ്പിക്കണം

മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവുകളും ഇലക്ഷന്‍ എക്‌സപെന്റിച്ചര്‍ ഒബ്‌സര്‍വര്‍ കണക്കാക്കിയ ചെലവുകളും തമ്മിലുളള അന്തിമ അനുരഞ്ജനം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 30 ാമത്തെ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം.

അന്തിമ അനുരജ്ഞനത്തിന്‍റെ ഭാഗമായിട്ടുളള പരിശീലനം നവംബര്‍ 16 ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഈ പരിശീലനത്തില്‍ സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ ചെലവുകള്‍ രേഖപ്പെടുത്തുന്ന വ്യക്തി ഇവരിലാരെങ്കിലും ഒരാള്‍ പങ്കെടുക്കണം. ഒക്‌ടോബര്‍ 17 മുതലുളള സ്ഥാനാര്‍ത്ഥിയുടെ ചെലവുകള്‍ നവംബര്‍ 18നകം സമര്‍പ്പിക്കണം.

0Shares