
ജനം ടി.വി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിളിച്ചപ്പോള്‍ അതില്‍ നിന്നൊഴിഞ്ഞു മാറിയതിനെ തെറ്റായി പ്രചരിപ്പിക്കുന്നതിനെതിരെ ദീപാ നിശാന്ത് രംഗത്ത്. ”പണ്ട് മാര്‍പാപ്പ വിദേശരാജ്യസന്ദര്‍ശനം നടത്തിയപ്പോള്‍ ആ രാജ്യത്തെ വര്‍ധിച്ചുവരുന്ന വേശ്യാലയങ്ങളെ കുറിച്ചഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് ‘അതിനു വേശ്യാലയങ്ങള്‍ ഈ രാജ്യത്തുണ്ടോ?’ എന്ന് അത്ഭുതത്തോടെ തിരിച്ചുചോദിച്ചൂന്നും പിറ്റേന്ന് പത്രത്തില്‍ ‘വേശ്യാലയങ്ങളെ തിരക്കി മാര്‍പാപ്പ!’ എന്ന്! വാര്‍ത്ത വന്നൂന്നും ഒക്കെ കേട്ടിട്ടുണ്ട്!”. എന്നാണ് ദീപയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം:
”’ഭൂമി പരന്നതാണോ? ‘ എന്ന് ചര്‍ച്ചിക്കാന്‍ ജനം ടി.വി എന്നെ വിളിച്ചിരുന്നു. ഭൂമി പരന്നതാണെന്ന് ഞാനപ്പത്തന്നെ സമ്മയ്ച്ച് ചര്‍ച്ചക്കില്ലെന്ന് പറഞ്ഞ് പേടിച്ച് കീഴടങ്ങുകയും ചെയ്തിരുന്നു. അതിനീ പാവം സ്ത്രീയെ ഇങ്ങനെ വെര്‍തെ വിടേണ്ടതുണ്ടോ?
പണ്ട് മാര്‍പാപ്പ വിദേശരാജ്യസന്ദര്‍ശനം നടത്തിയപ്പോള്‍ ആ രാജ്യത്തെ വര്‍ധിച്ചുവരുന്ന വേശ്യാലയങ്ങളെ കുറിച്ചഭിപ്രായമാരാഞ്ഞ മാധ്യമങ്ങളോട് ‘അതിനു വേശ്യാലയങ്ങള്‍ ഈ രാജ്യത്തുണ്ടോ?’ എന്ന് അത്ഭുതത്തോടെ തിരിച്ചുചോദിച്ചൂന്നും പിറ്റേന്ന് പത്രത്തില്‍ ‘വേശ്യാലയങ്ങളെ തിരക്കി മാര്‍പാപ്പ!’ എന്ന്! വാര്‍ത്ത വന്നൂന്നും ഒക്കെ കേട്ടിട്ടുണ്ട്!
ഇപ്പ ബോധ്യായി!
എന്ന്
പേടിച്ച് കട്ടിലിന്റടീല് ഒളിച്ചിരിക്കണ ഞാന്.
