
ബോളിവുഡ് സിനിമാ മേഖലയിലും അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നത് എന്ന് മുൻനിര നടി അനുഷ്‌ക്ക ശർമ്മ. ശരിക്കും ആരില്‍ നിന്നും സമ്മര്‍ദ്ദമൊന്നുമില്ല. എന്നാലും എല്ലാവരും കരുതുന്നത് അരക്ഷിതാവസ്ഥയിലാണെന്നാണ്. ഈ വ്യവസായം ശ്വസിക്കുന്നത് അരക്ഷിതാവസ്ഥയാണ്. അഭിനേതാവിന്റെ അരക്ഷിതാവസ്ഥയെ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നു. അനുഷ്‌ക്ക പറയുന്നു. ഒരു പാട് പേര്‍ നമ്മളെ അരക്ഷിതരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ സന്ദേഹത്തെ ആസ്വദിക്കുന്നു. ചില അഭിനേതാക്കള്‍ മറ്റുള്ളവരെ കുറിച്ച് പറയുന്നു. എഴുതുന്നു. നിര്‍മ്മാണ കമ്പനികളുടെ ലാഭത്തെ കുറിച്ച് സംസാരിക്കുന്നു. നിങ്ങളിതില്‍ പെട്ടാല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നശിപ്പിക്കുകയാണെന്നും അനുഷ്‌ക പറഞ്ഞു. സിനിമാ ലോകത്തെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അനുഷ്‌ക്ക.
