
ബി.ജെ.പി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്താത്തതിൽ പരസ്യ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. ജനങ്ങളുടെ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ട്. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭ പറഞ്ഞു
രണ്ടര പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. സ്വപ്‌നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് മന്ത്രിമാർക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകി.

പതിവ് രീതികളിൽ മറികടന്ന് സൂപ്പർ താരം സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ബി.ജെ.പി ഉൾപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോര്‍ കമ്മിറ്റിയില്‍ എടുത്തത്. സാധാരണ നിലയിൽ സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങൾ
