ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മുഹമ്മദലിയുടെ മകന്‍ അവിസ്(27), മുരളിയുടെ മകന്‍ ഗോകുല്‍ (20) എന്നിവരാണ് മരിച്ചത്.എറിയാട് ഡിസ്പെന്‍സറിക്ക് സമീപമായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ ഇരുവരും മരിച്ചു. സൗദിയിലായിരുന്ന ആവിസ് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പാണ് നാട്ടിലെത്തിയത്. കൊടുങ്ങല്ലൂര്‍ സീഷോര്‍ ഹോട്ടല്‍ ജീവനക്കാരനാണ് മരിച്ച ഗോകുല്‍.

0Shares