
ചാലക്കുടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിനിമാ താരവുമായ ഇന്നസെന്റ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി രംഗത്ത്.മോഹന്‍ലാല്‍ നായകനായ കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ബി.ജെ.പിയെ ട്രോളിയത്.

ബി.ജെ.പിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി ‘വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും’ എന്ന കുറിപ്പോടെയായിരുന്നു ഇന്നസെന്റിന്റെ പോസ്റ്റ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചാലക്കുടിയിലെ സിറ്റിങ് എം.പി കൂടിയായ ഇന്നസെന്റ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/NjanInnocent/posts/1198671906964494
