കുറ്റിക്കോല്‍: കാറിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ അമിത മദ്യപാനവും മഞ്ഞപ്പിത്തവുമാണ് മരണത്തിനു ഇടയാക്കിയതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി അമ്പലത്തറ പൊലീസ് പറഞ്ഞു. കുറ്റിക്കോല്‍, ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ കരുണാകരന് നായരുടെ മകന് പ്രമോദ് കുമാര്‍ (35) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒടയഞ്ചാലിലെ ബാര്‍ ഹോട്ടലിന്റെ മുന്നില്‍ സ്വന്തം കാറിനകത്താണ് പ്രമോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമാണ് പരിയാരത്തേയ്ക്കു പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടു പോയത്. പ്രമോദ് കുമാര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. അഞ്ജലിയാണ് ഭാര്യ. മകള്‍: ആദിത്യ. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, പ്രസന്ന കുമാരി.
ബാറിന് സമീപം യുവാവ് കാറില്‍ മരിച്ച സംഭവം; പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു