വാഷിങ്ടണ്‍: ഫെയ്‌സ് ബുക്കിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് ‘എം’ മെസ്സഞ്ചര്‍ ആപ്ലിക്കേഷനില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ മെസ്സേജിംങ് കാര്യക്ഷമത വര്‍ധിപ്പിക്കാനും ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷനില്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോള്‍ മെസ്സേജിംങ് എളുപ്പമാക്കാനും ആരംഭിച്ചതാണ് എം. അമേരിക്കയിലാണ് ‘എം’ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ സര്‍വ്വീസുകള്‍ക്കെതിരെയുള്ള ഫേസ്ബുക്കിന്റെ നീക്കമാണ് സ്വന്തമായി പ്രവര്‍ത്തനമാരംഭിച്ച ഡിജിറ്റല്‍ അസിസ്റ്റന്റ്.