പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം; ബദലായി സ്റ്റീൽ ഗ്ലാസുകളും പ്ലേറ്റുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാന്‍ കാസർകോട് നഗരസഭ

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം; ബദലായി സ്റ്റീൽ ഗ്ലാസുകളും പ്ലേറ്റുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാന്‍ കാസർകോട് നഗരസഭ

കാസർകോട്: കേരളാ സര്‍ക്കാര്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച സാഹചര്യത്തിൽ നിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ കാസര്‍കോട് നഗരസഭ ഒരുങ്ങുന്നു. ഇതിനായി കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന സ്റ്റീൽ ഗ്ലാസുകളും പ്ലേറ്റുകളും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

ഈ ആശയത്തെ നഗരസഭാ പദ്ധതിയിൽപെടുത്തി 1000 സ്റ്റീൽ പ്ലേറ്റുകളും 1000 ചെറിയ പ്ലേറ്റുകളും 1000 സ്റ്റീൽ ഗ്ലാസുകളും നഗരസഭ വാങ്ങിക്കഴിഞ്ഞു. നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെ പൂർണമായും ഒഴിവാക്കി ഹരിതചട്ടം പാലിച്ച് മാലിന്യത്തിന്‍റെ അളവ് കുറക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയിലൂടെ പൊതുജനങ്ങൾക്കും കല്യാണ മണ്ഡപങ്ങൾക്കും മറ്റു ചടങ്ങുകൾക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ:9037974971, 7034588131.

0Shares