പ്രളയാനന്തര കേരളം; റെക്കോര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തിയായത്‌ 7063 വീടുകള്‍; കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയാനന്തര കേരളം; റെക്കോര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തിയായത്‌ 7063 വീടുകള്‍; കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്‍റെ നിര്‍മാണം റെക്കോഡ്‌ വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌ ഇത്രയും വീടുകള്‍ യാഥാര്‍ഥ്യമാക്കിയത്‌. 1750 വീട്‌ സഹകരണ വകുപ്പിന്‍റെ കെയര്‍ഹോം പദ്ധതിയിലും 545 വീട്‌ സ്‌പോണ്‍സര്‍ഷിപ്പിലുമാണ്‌ നിര്‍മിച്ചത്‌. ബാക്കി വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്‌. കഴിഞ്ഞ പ്രളയത്തില്‍ സംസ്ഥാനത്ത്‌ 322398 വീടാണ്‌ തകര്‍ന്നത്‌. ഇതില്‍ 74 ശതമാനത്തില്‍ കൂടുതല്‍ തകര്‍ന്ന 15,632 വീടാണ്‌ പൂര്‍ണമായും തകര്‍ന്ന പട്ടികയിലുള്‍പ്പെടുത്തിയത്‌.

ബാക്കി 306766 വീടുകളില്‍ 282019 വീടുകള്‍ക്ക്‌ അറ്റകുറ്റപ്പണിക്ക്‌ 1540.46 കോടി രൂപ നല്‍കി. തൃശൂര്‍ ജില്ലയിലാണ്‌ കൂടുതല്‍ വീടുകള്‍ പുനര്‍നിര്‍മിച്ചത്‌. 3574 വീട്‌ പൂര്‍ണമായും തകര്‍ന്നതില്‍ 1501 എണ്ണം നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. 2497 വീട്‌ തകര്‍ന്ന എറണാകുളം ജില്ലയില്‍ 1568 എണ്ണം നിര്‍മിച്ചു. ഭാഗികമായി തകര്‍ന്ന 87,853 വീടിന്‌ സഹായം നല്‍കി.

ആലപ്പുഴ ജില്ലയില്‍ 65,239 വീടിനും തൃശൂര്‍ ജില്ലയില്‍ 24,068 വീടിനും സഹായം നല്‍കി. ഭൂമിയും വീടും നഷ്‌ടപ്പെട്ട 532ല്‍ 491 കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിച്ച 1107ല്‍ 896 കുടുംബങ്ങള്‍ക്കും പുതിയ ഭൂമി കണ്ടെത്തി. ദുരന്ത സാധ്യതാ മേഖലയില്‍ താമസിച്ച 337 കുടുംബങ്ങളില്‍ 127 കുടുംബങ്ങള്‍ക്കും പുതിയ ഭൂമി കണ്ടെത്തി.

0Shares