മുംബൈ: പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ ലൂപിന്‍ ലിമിറ്റഡ് സ്ഥാപക ചെയര്‍മാന്‍ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ലോകത്തിലെ പ്രശസ്തമായ ജെനറിക് മരുന്നു നിര്‍മ്മാണ കമ്പനിയാണ് ലൂപിന്‍ ലിമിറ്റഡ്.

1968 ല്‍ തുടക്കമിട്ട ലൂപിന്‍ ലിമിറ്റഡ് നിലവിലെ ആഗോള ജെനറിക് മരുന്നു നിര്‍മ്മാണ കമ്പനികളുടെ 14-ാം സ്ഥാനത്താണ്. പിലാനിയിലെ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ദേശ് ബന്ധു ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്.