പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബേക്കറിയിലുണ്ടായ തീപിടിത്തത്തില്‍ ആറു പേർ മരിച്ചു. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന തൊഴിലാളികളാണു മരിച്ചത്. ബേക്കറിയുടെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ തൊഴിലാളികള്‍ ഉള്ളിൽ കുടുങ്ങിപ്പോയെന്നാണു പ്രാഥമിക വിവരം. അപകടകാരണം വ്യക്തമല്ല.

