ദഹോദ്: വൈരാഗ്യം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഓടുന്ന വാഹനത്തിനുള്ളില്‍ പിതാവിന്റെ കണ്മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ദേവ്ഗഡ് ബാരിയില്‍ വെച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കേസുമായി ബന്ധപ്പെട്ട് കുമാര്‍ ബാരിയ എന്നയാള്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികളാണ് കൂട്ട ബലാത്സംഗത്തിന് ഇരകളായത്. പെണ്‍കുട്ടികളെയും പിതാവിനെയും തട്ടിക്കൊണ്ടു പോയായിരുന്നു പീഡനം നടത്തിയത്. ഈ വാഹനത്തിന് പിന്നില്‍ രണ്ടു ബൈക്കുകളിലായി നാല് അക്രമികള്‍ അകമ്പടി സേവിക്കുകയും ചെയ്തു.

മുന്‍പ് മകന് നിരോധിത മദ്യം കഴിച്ചതിന്റെ പേരില്‍ പിതാവ് കുമാര്‍ ബാരിയ എന്നയാളെ പോലീസില്‍ പിടിപ്പിക്കുകയും ഇയാള്‍ക്കെതിരേ പോലീസ് അനധികൃത മദ്യ നിര്‍മ്മാണത്തിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നടപടി. ഒടുവില്‍ പോലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ശേഷം പിതാവിനെയും പെണ്മക്കളെയും മാണ്ഡവ് ഗ്രാമത്തില്‍ തള്ളുകയും ചെയ്തു.
പെണ്‍കുട്ടികളെ പോലീസ് പിന്നീട് ദേവ്ഗര്‍ ബാരിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുമാര്‍ ബാരിയ, ഗണപത് ബാരിയ, സുരേഷ് നായ്ക്ക്, ഗോപിസിംഗ് ബാരിയ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.