കണ്ണൂര്‍: അറിവിലൂടെ സമ്പന്നനാകൂ, ശാസ്ത്രത്തിലൂന്നി ശക്തനാകൂ, അറിവുള്ള കേരളം, അഭിമാന കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പുറപ്പെട്ട പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ യാത്രയ്ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വീകരണം നല്‍കി. എം.എല്‍.എ സി.കെ.നാണു ഉദ്ഘാടനം ചെയ്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ് അധ്യക്ഷനായി. തുടര്‍ സാക്ഷരത പഠിതാവ് കതിശു.കെ.പിയെ പൊന്നാട അണിയിച്ചു. എസ്.സി കുട്ടികള്‍ക്കുള്ള ലാപ് ടോപ്പുകള്‍ ചടങ്ങില്‍ എം.എല്‍.എ വിതരണം ചെയ്തു.
തുടര്‍ സാക്ഷരത പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ ലൈബ്രറികള്‍ക്കുള്ള ധനസഹായ വിതരണവും ചടങ്ങില്‍. ജാഥാ ക്യാപ്റ്റന്‍ എന്‍.ബാലഗോപാല്‍ (പി.എന്‍.പണിക്കരുടെ മകന്‍), ക്യാപ്റ്റന്‍ രാജീവ് നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജാസ്മിന കല്ലേരി, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, വാര്‍ഡ് മെമ്പര്‍ അലി മനോളി, ആയിഷ ഉമ്മര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജൈസണ്‍, സാക്ഷരത പ്രേരക് ശോഭ, അസിസ്റ്റന്റ് സെക്രട്ടറി ഇ.അരുണ്‍ കുമാര്‍ സംസാരിച്ചു.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എക്കോഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ യാത്രയ്ക്ക് അഴിയൂരില്‍ സ്വീകരണം നല്‍കി