പാക് യുവാവുമായുള്ള വിവാഹം, പിന്നീട് ജീവിക്കാനായി പാകിസ്ഥാനിലേക്ക് പോയി; ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യുവതി പാകിസ്ഥാനിൽ നേരിട്ടതും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തിയതും ഇങ്ങനെ.

  • Post category:news
  • Reading time:1 min read
You are currently viewing പാക് യുവാവുമായുള്ള വിവാഹം, പിന്നീട് ജീവിക്കാനായി പാകിസ്ഥാനിലേക്ക് പോയി; ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ യുവതി പാകിസ്ഥാനിൽ നേരിട്ടതും ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തിയതും ഇങ്ങനെ.

ന്യൂ​ഡ​ൽ​ഹി : പാകിസ്ഥാൻ യുവാവിനെ വിവാഹം ചെയ്ത് പാകിസ്ഥാനിലേക്ക് പോയ ഇന്ത്യൻ യുവതി ഉ​സ്മ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഉ​സ്മ അ​ഹ​മ്മ​ദ് ഇ​ന്ന​ലെ വാ​ഗാ അ​തി​ർ​ത്തി വ​ഴി​യാ​ണ് ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. കേ​സ് പ​രി​ഗ​ണി​ച്ച് ഇ​സ്ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി യു​വ​തി​ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. വാ​ഗാ അ​തി​ർ​ത്തി വ​രെ ഉ​സ്മ​യ്ക്കു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ യു​വാ​വ് താ​ഹി​ർ അ​ലി തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തിയാണ് ഉസ്‌മായേ വി​വാ​ഹം ചെയ്തത്. മ​ലേ​ഷ്യ​യി​ൽ വ​ച്ചാ​ണ് അ​ലി​യും ഉ​സ്മ​യും ക​ണ്ടു​മു​ട്ടി​യ​ത്. മേ​യ് ഒ​ന്നി​നു വാ​ഗാ അ​തി​ർ​ത്തി വ​ഴി ഉ​സ്മ പാ​ക്കി​സ്ഥാ​നി​ലെ​ത്തി. മൂ​ന്നി​നാ​ണു വി​വാ​ഹം ന​ട​ന്ന​ത്. എന്നാൽ വിവാഹശേഷം ഉസ്മയുടെ ജീവിതം അത്ര സുഖകരമല്ലായിരുന്നില്ല താ​ഹി​ർ അ​ലി മര്ദിക്കുകയായിരുന്നു. കൂടാതെ താ​ഹി​ർ അ​ലി നേ​ര​ത്തേ വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പിതാവുമായിരുന്നെന്നും ഉസ്മ പറയുന്നു. അത്കൊണ്ടാണ് ഭർത്താവിൽനിന്നും മോചനം ആവശ്യപ്പെട്ട് ഉസ്മ ഇന്ത്യൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ പരാതി നൽകിയത്.

ഇതോടെ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടു. കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് നേരിട്ട് ഇടപെട്ടതോടെ കാര്യങ്ങൾ വേഗത്തിലായി.പാകിസ്ഥാനിൽ താ​ഹി​ർ അ​ലി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ ഉ​സ്മ ഭ​ർ​ത്താ​വ് ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യും യാ​ത്ര​ാരേ​ഖ​ക​ൾ പി​ടി​ച്ചു വാ​ങ്ങി​യ​താ​യും പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ക വീ​സ​യി​ലാ​ണ് ഉ​സ്മ പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​ത്. താ​ഹി​ർ അ​ലി​യു​ടെ കൂ​ടെ ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നും കോ​ട​തി​യി​ൽ ഉ​സ്മ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് ഉ​സ്മ​യ്ക്കു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​മെ​ന്ന് പാ​ക് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തി​നി​ടെ ഉ​സ്മ​യെ കാ​ണ​ണ​മെ​ന്ന് താ​ഹി​ർ അ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ല്ല. ഉ​സ്മ​യു​ടെ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ പാ​ക്കി​സ്ഥാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തി​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ഷാ​ന​വാ​സ് നൂ​നും സു​ഷ​മ സ്വ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര, വി​ദേ​ശ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​സ്മ ഇ​പ്പോ​ൾ തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും സു​ഷ​മ പ​റ​ഞ്ഞു.

0Shares