കർഷക അനുകൂലിച്ച് ട്വീറ്റ്; സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് എതിരെ കേസെടുത്ത് ഡൽഹി പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കർഷക അനുകൂലിച്ച് ട്വീറ്റ്; സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിന് എതിരെ കേസെടുത്ത് ഡൽഹി പോലീസ്

ഗ്രേറ്റ തുൻബർഗിന് എതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ തുൻബർഗ്. രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നാണ് കേസ്.

ഐ.പി.സി 120 ബി, ഐടി ആക്ടിലെ 153 എ എന്നിവ പ്രകാരമാണ് ഗ്രേറ്റക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് കർഷക സമരത്തെ കുറിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ട്വീറ്റ്. സമരസ്ഥലത്ത് ഇന്റർനെറ്റ് പോലും നിഷേധിച്ച സർക്കാർ നടപടിയെ കുറിച്ചുള്ള വാർത്തയും ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

പിന്നീട് വ്യാഴാഴ്ചയും ഗ്രേറ്റ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. രാജ്യാന്തര തലത്തിൽ കർഷക പ്രക്ഷോഭത്തെ എങ്ങനെ പിന്തുണയ്ക്കാം എന്നതിനെ വിശദീകരിച്ചായിരുന്നു ട്വീറ്റ്. പോപ്പ് ഗായിക റിഹാന്ന കർഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് നിരവധി സെലിബ്രിറ്റികൾ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്.

0Shares