കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ പോലീസിന് ഹൈക്കോടതി അനുമതി നല്‍കി. രണ്ടാമതു വക്കാലത്തെടുത്ത അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും സിംകാര്‍ഡും വസ്ത്രങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ പോലീസിനു മുന്നില്‍ ഹാജരാകണമെന്നാണു പ്രതീഷ് ചാക്കോയ്ക്ക് കോടതിയില്‍നിന്നു ലഭിച്ച നിര്‍ദേശം.