ചെന്നൈ: തമിഴ്നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു. 136 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ പെട്ടത്. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ പിന്നിലെ ചക്രം ചുറ്റുമതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വിമാനത്താവളത്തിലെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നു.
സംഭവത്തെ തുടര്‍ന്നു വിമാനം കൂടുതല്‍ പരിശോധനക്കായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബായിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിഷേന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പറന്നുയരുന്നതിനിടെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു; സംഭവം തമിഴ്നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തില്‍