ചെന്നൈ: പനീര്‍ശെല്‍വത്തെ പിന്തുണച്ചതിന്റെ പേരില്‍ അണ്ണാ ഡി.എം.കെ പ്രസീഡിയം ചെയര്മാന് സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് ഇ. മധുസൂദനനെ ശശികല പുറത്താക്കി. മധുസൂദനന് പകരം കെ.എ ചെങ്കോട്ടയനെയാണ് സുപ്രധാന പദവിയില്‍ നിയമിച്ചിരിക്കുന്നത്. എന്നാല്‍ തന്നെ പുറത്താക്കാന്‍ താത്കാലിക ജനറല്‍ സെക്രട്ടറിയായ ശശികലയ്ക്ക് അധികാരമില്ലെന്ന് മധുസൂദനന് പ്രതികരിച്ചു.
