പത്രപ്രവര്‍ത്തകനായിരുന്ന മുത്തലിബിൻ്റെ കുടുംബത്തിന് ബ്രദേഴ്സ് കല്ലങ്കൈ അഞ്ച് സെന്റ് ഭൂമി നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing പത്രപ്രവര്‍ത്തകനായിരുന്ന മുത്തലിബിൻ്റെ കുടുംബത്തിന് ബ്രദേഴ്സ് കല്ലങ്കൈ അഞ്ച് സെന്റ് ഭൂമി നല്‍കി

കാസര്‍കോട്: കാരവല്‍ ലേഖകന്‍ മുത്തലിബിൻ്റെ കുടുംബത്തിനായി ബ്രദേഴ്സ് കല്ലങ്കൈയുടെ നേതൃത്വത്തില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്തിൻ്റെ പ്രമാണം കൈമാറി. മുത്തലിബിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് കല്ലങ്കൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുത്തലിബിൻ്റെ കുടുംബത്തിന് നല്‍കി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍ എ നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി പടിഞ്ഞാര്‍ ആധ്യക്ഷനായി. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ.ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ ഫൈസല്‍, ഷാഫി തെരുവത്ത്, എ.പി.വിനോദ്, സുബൈര്‍ പള്ളിക്കല്‍, എന്‍.യു. അബ്ദുല്‍ സലാം, നാം ഹനീഫ്, നജീബ് കുന്നില്‍, അബൂബക്കര്‍ ഹാജി കല്ലങ്കൈ, കെ.അബ്ദുല്ല, കെ.സി.സലീം, ജീലാനി കല്ലങ്കൈ, ഹമീദ് കാവില്‍ സംസാരിച്ചു.

0Shares