
കാസര്‍കോട്: പത്താംതരം വിദ്യാര്‍ത്ഥി കളനാട്ടെ ജാസിമിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കഞ്ചാവ് മാഫിയയുടെ ദുരന്തത്തില്‍പെട്ടവരുടെ നേര്‍ ചിത്രങ്ങള്‍ പുറത്തുവരുന്നു. കഞ്ചാവും പ്രണയവും ഇടകലര്‍ന്ന് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്ന മാഫിയകളെക്കുറിച്ചു സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കഥയാണ് ഞായറാഴ്ച രാത്രി പുറത്തുവന്നത്. മംഗളൂരു കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളോടൊപ്പം കാസര്‍കോട്ട് കാറില്‍ കറങ്ങവെയാണ് 19 വയസുകാരിയെയും പോലിസ് പിടികൂടുന്നത്. കാസര്‍കോട് നഗരത്തിലെ പ്രശസ്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ച യുവതിയെയാണ് വിദ്യാര്‍ഥികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ടത്. യുവാക്കള്‍ മൂന്ന് ദിവസമായി ലോഡ്ജില്‍ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ലഹരിക്കടിമയായ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയും ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് സഹപാഠികള്‍ക്കൊപ്പം മംഗളൂരുവിലെ ബാറില്‍ പോയി മദ്യപിച്ച സംഭവത്തെ കുറിച്ച് പറയുന്നത്. പിന്നീട് സഹപാഠികള്‍ നല്‍കുന്ന കഞ്ചാവിലായിരുന്നു യുവതി ലഹരി കണ്ടെത്തിയത്. ക്ലാസ് കോംപൗണ്ടില്‍ വച്ച് തന്നെ സ്‌കൂള്‍ അധികൃതരറിയാതെ ചിലര്‍ കഞ്ചാവ് നല്‍കിയിരുന്നതായും പറയുന്നുണ്ട്. പലതവണ യുവതിയെ ലൈംഗീക ആവശ്യത്തിനായ് മംഗളൂരുവിലെത്തിച്ചതായും വിദ്യാര്‍ഥികളില്‍ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്.
പെണ്‍കുട്ടി പരാതിയില്ലെന്ന് അറിയിച്ചതോടെ പോലിസും പ്രശ്‌നത്തില്‍ കുഴങ്ങിയിരിക്കുകയാണ്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടപടി ശക്തമാക്കി മുന്നേറുമ്പോള്‍ പലപ്പോഴും ഇത്തരം കേസുകളില്‍ രേഖാമൂലമുള്ള പരാതി ലഭിക്കാത്തത് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിനും തടസ്സമുണ്ടാക്കുകയാണ്. പിടിയിലായ യുവാക്കളെല്ലാം ഉന്നത കുടുംബാംഗങ്ങളാണ്. പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയിട്ടുണ്ട്. കാസര്‍കോട് സി.ഐ. അബ്ദുല്‍റഹീമിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. അതേസമയം വീട്ടുകാരുടെ സമ്മതില്ലാതെയും അറിയാതെയും ആഴ്ചകളായി ടൂര്‍ പോകുന്ന സംഘവും കാസര്‍കോട് സജീവമാണ്. ഇക്കൂട്ടര്‍ക്കിടയില്‍ ലഹരി മാഫിയകളുടെ സ്വാധീനമുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇന്നുകാണാനാകുന്നത്. വിദ്യാര്‍ഥികളെ കൂടാതെ ചില സര്‍ക്കാര്‍ ജീവനക്കാരും ഇത്തരത്തില്‍ ടൂര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവാഹ ആവശ്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ജീവനക്കാരികള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം റിസോര്‍ട്ടുകളിലേക്ക് ടൂര്‍ പോകുന്നത്. പിന്നീട് ഫേസ്ബുക്കുകളിലും മറ്റും ഗ്രൂപ് ഫോട്ടോവരുമ്പോഴാണ് വീട്ടുകാര്‍ ഇക്കാര്യം തിരിച്ചറിയുന്നത്. കുടുംബ പ്രശ്‌നമാകുമെന്നതിനാല്‍ ആരും ഇടപെടാത്തത് ഇവര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. കാസര്‍കോട് ലഹരി വിമുക്തമാകാന്‍ രക്ഷിതാക്കളും നാട്ടുകാരും ശ്രദ്ധ ചെലുത്തണമെന്ന് പോലിസ് പറയുന്നു.
പത്തൊമ്പതുകാരിക്ക് പരാതിയില്ല; യുവതിയെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പോലിസ് കുഴങ്ങി; ലഹരിയുടെ വലയില്‍ കുരുങ്ങുന്ന പുതുതലമുറയുടെ ഞെട്ടിപ്പിക്കുന്ന നേര്‍ ചിത്രങ്ങള്‍ പുറത്തുവരുന്നു