ഷില്ലോംഗ്: പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പതിനൊന്നു വയസ്സുകാരിയെ കൂട്ട മാനഭംഗപ്പെടുത്തി. 14നും 16നുംഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മേഘാലയില്‍ ഖാസി ഹില്ലിലാണ് സംഭവം.
ബന്ധുക്കളെ പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.ഗ്രാമത്തിലെ കൃഷി സ്ഥലത്ത് വെച്ചും തന്റെ വീട്ടില്‍ വച്ചുമാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടികളില്‍ ആറ് പേരെ പോലീസ് പിടി കൂടി. ഇത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.