ന്യൂഡല്‍ഹി: ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകര്‍ പല വഴികളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഈ അധ്യാപകന് പഠിപ്പിക്കുന്നത് കണ്ടാല്‍ ആരും ചിരിച്ച് മണ്ണു കപ്പും. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇങ്ങനെയും ഒരു വഴിയുണ്ടെന്ന് കാണിച്ചിരിക്കുകയാണ് ഈ അധ്യാപകന്.
കുട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കന്നതു പോലെയാണ് ഈ അധ്യാപകന് സ്പോക്കണ് ഇംഗ്ലീഷ് ക്ലാസില്‍ മുതിര്‍ന്നവരെയും പഠിപ്പിക്കുന്നത്. അതും ന്യൂജന്‍ സ്റ്റൈലില്‍ നൃത്തചുവടുകള്‍ വച്ചു കൊണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ കണ്ട് ഇംഗ്ലീഷ് പഠിക്കുകമാത്രമല്ല ചിരിച്ച് ചിരിച്ച് അവശരാകുകയും ചെയ്യും.