തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആര്.എസ്.എസ് കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് ശക്തമാക്കി. പൊലീസ് വാഹനം ആക്രമിച്ച് എസ്.ഐയെ ക്രൂരമായി മർദിച്ച സഭവത്തിന് പിന്നാലെയാണ് റെയ്ഡ്. ബോംബ് എറിഞ്ഞ സംഭവത്തിലെ പ്രതിയായ ജില്ലാ പ്രചാരകന് പ്രവീണ്‍ ഒളിവില്‍ കഴിഞ്ഞ നെടുമങ്ങാട് ജില്ലാ കാര്യലയത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിമോൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനെത്തിയ പോലീസ് മാരകായുധങ്ങള്‍ കണ്ട് ഞെട്ടുകയാണുണ്ടായത്. വടിവാളുകളും കത്തിയും കഠാരകളും ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും റെയ്ഡിൽ പിടികൂടി.
നെടുമങ്ങാട് ആര്.എസ്.എസ് കാര്യലയത്തിൽ പോലീസ് റെയ്ഡ്; മാരകായുധങ്ങള്‍ പിടികൂടി