കാസര്‍കോട്: ജയ്പ്പൂരില്‍ നടക്കുന്ന വിനൂ മന്‍കാട് ട്രോഫി ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ടീമിലേക്കു നീലേശ്വരം സ്വദേശി കെ. അഭിജിത് ഇടം നേടി. ഒക്ടോബര്‍ അഞ്ചു മുതല്‍ 21 വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കേരള അണ്ടര്‍ 19 ടീം അംഗമായിരുന്നു അഭിജിത്. ബറോഡയില്‍ വച്ച് നടന്ന ‘ജെ വൈ ലെലെ’ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും അഭിജിത് പങ്കെടുത്തിരുന്നു.
മുന്‍ അണ്ടര്‍ 16, അണ്ടര്‍ 19 സംസ്ഥാന താരവുമായിരുന്നു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള തലശ്ശേരി അക്കാദമി അംഗമാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിജിത്തിനെ അഭിനന്ദിച്ചു.
നീലേശ്വരം സ്വദേശി കെ അഭിജിത്ത് കേരളാ ക്രിക്കറ്റ് ടീമില്‍